മീ​ന​ങ്ങാ​ടി​ക്ക് അ​ഭി​മാ​ന​മാ​യി പ്ര​തി​ഭ പു​ര​സ്‌​കാ​രം
Friday, February 21, 2020 2:40 AM IST
മീ​ന​ങ്ങാ​ടി: പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​നു ല​ഭി​ച്ച പ്ര​തി​ഭ പു​ര​സ്‌​കാ​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു അ​ഭി​മാ​ന​മാ​യി. ജി​ല്ല​യി​ല്‍​നി​ന്നു പു​ര​സ്‌​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത ഏ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാണ് ബീ​ന. പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് പ്ര​സി​ഡ​ന്‍റിനെ പു​ര​സ്‌​കാ​ര​ത്തി​നു അ​ര്‍​ഹ​യാ​ക്കി​യ​ത്.
ഒ​രു​മ​യോ​ടെ മി​ക​വി​ലേ​ക്ക് എ​ന്ന ആ​ശ​യ​വു​മാ​യി സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.