ലൈ​ഫ് ര​ണ്ടാം ഘ​ട്ടം: ച​ക്കി​ലാ​ട്ട് കോ​ള​നി​യി​ല്‍ നി​ര്‍​മി​ച്ച ഏ​ഴു വീ​ടു​ക​ള്‍ കൈ​മാ​റി
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ: ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വ​ര​ദൂ​ര്‍ ച​ക്കി​ട്ടാ​ട്ട് പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി​യി​ല്‍ ലൈ​ഫ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ച്ച ഏ​ഴു വീ​ടു​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു കൈ​മാ​റി. ഗീ​ത, രാ​ധ, അ​മ്മി​ണി, സോ​ന, ഉ​ഷ, ലീ​ല, പാ​റ്റ എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ടു​ക​ള്‍ കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്താ​ടെ വാ​ങ്ങി​യ ഭൂ​മി​യി​ലാ​ണ് 48 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​ത്. ആ​ദ്യ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്കു​കൂ​ടി വീ​ടാ​യാ​ല്‍ കോ​ള​നി​യി​ലെ എ​ല്ലാ​വ​ര്‍​ക്കും പാ​ര്‍​പ്പി​ട​മാ​കും. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​തി​യി​ലാ​ണ്.

വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹി​യാ​ന​ത്ത് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​ടെ വി​ത​ര​ണം ടി​ഇ​ഒ പി.​ജെ. ഷീ​ജ നി​ര്‍​വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൃ​ഷി ഓ​ഫീ​സ​ര്‍ ഇ.​വി. അ​ന​ഘ, വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ റ​ഹിം ഫൈ​സ​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ഷീ​ല രാ​മ​ദാ​സ്, ക​റാ​രു​കാ​ര​ന്‍ ടി.​വി. ര​ഘു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ചെ​യ്തു.