ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
Friday, February 21, 2020 2:40 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ കാ​ട്ടേ​രി​ക്കു​ന്നു അ​ബൂ​ബ​ക്ക​റി​നെ(55)​കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ഭാ​ര്യ മൈ​മൂ​ന ത​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കാ​റി​ലെ​ത്തി​യ അ​ഞ്ചു​പേ​ര്‍ വീ​ട്ടി​ല്‍ ക​യ​റി അ​ബൂ​ബ​ക്ക​റി​നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യാ​യി​രു​ന്നു​വെ​ന്നു മൈ​മൂ​ന​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.