പോ​ലീ​സു​കാ​ര്‍ സ്വ​യം വി​ര​മി​ച്ച് ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​കു​ന്നു
Friday, February 21, 2020 2:37 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ പോ​ലീ​സു​കാ​ര്‍ സ്വ​യം വി​ര​മി​ച്ച് ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​കു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍, ഈ​റോ​ഡ്, തി​രി​പ്പൂ​ര്‍, സേ​ലം, മ​ധു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് സ്ഥ​ലം മാ​റി വ​ന്ന പോ​ലീ​സു​കാ​രാ​ണ് നീ​ല​ഗി​രി​യി​ലെ കാ​ലാ​വ​സ്ഥ കാ​ര​ണം ജോ​ലി ചെ​യ്യാ​നാ​കാ​തെ ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന​ത്.

24 മ​ണി​ക്കൂ​ര്‍ സേ​വ​നം ഇ​വ​ര്‍​ക്ക് പ്ര​യാ​സ​ക​ര​മാ​കു​ക​യാ​ണ്. അ​തി​ശൈ​ത്യം ഇ​വ​ര്‍​ക്ക് പി​ടി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​റാ​ണെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ ഇ​വ​ര്‍​ക്ക് ഇ​ള​വും ന​ല്‍​കു​ന്നി​ല്ല. ജി​ല്ല​യി​ല്‍ മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ലും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലെ ത​ന്നെ​യാ​ണ് ഐ​എ​എ​സ്, ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും. മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വും പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ്.