ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി: അ​നി​ശ്ചി​ത​ത്വം നീ​ക്ക​ണ​മെ​ന്ന്
Thursday, February 20, 2020 12:38 AM IST
പു​ല്‍​പ്പ​ള്ളി: ക​ട​മാ​ന്‍​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം നീ​ക്ക​ണ​മെ​ന്നു ജ​ന​താ​ദ​ള്‍(​എ​സ്)​നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. മൈ​ക്കി​ള്‍, പി.​വി. ഉ​ണ്ണി, സാ​ബു ശി​ശി​രം, പി.​ജെ. കു​ട്ടി​യ​ച്ച​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നോ ഇ​ല്ലെ​ന്നോ വ്യ​ക്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി പ്ര​വാ​ര്‍​ത്തി​ക​മാ​ക്കി​യാ​ല്‍ മു​ങ്ങി​പ്പോ​കു​മെ​ന്നു പ​റ​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം നി​ല​ച്ചി​രി​ക്ക​യാ​ണ്. പ​ട്ട​യം ഉ​ട​മ​ക​ള്‍​ക്കു ബാ​ങ്കു​ക​ള്‍ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. നി​ജ​സ്ഥി​തി അ​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കു അ​വ​കാ​ശ​മു​ണ്ടെ​ന്നും ജ​ന​താ​ദ​ള്‍(​എ​സ്)​നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.