ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, February 19, 2020 12:52 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡ​രി​കി​ലെ പെ​ട്ടി​ക്ക​ട ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
സി​ഐ എം.​എം. അ​ബ്ദു​ല്‍​ക​രീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​രും സി​പി​എം-​സി​ഐ​ടി​യു നേ​താ​ക്ക​ളും ഡി​എ​ഫ്ഒ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ 29 വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​രാ​നും അ​തി​നു മു​മ്പു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
പു​ല്‍​പ്പ​ള്ളി പാ​ക്കം സ്വ​ദേ​ശി​നി​യും വി​ധ​വ​യു​മാ​യ ക​മ​ല ഡി​എ​ഫ്ഒ ഓ​ഫീ​സി​ന്‍റെ മ​തി​ലി​നു പു​റ​ത്തു റോ​ഡ​രി​കി​ല്‍ നാ​ലു വ​ര്‍​ഷ​മാ​യി ന​ട​ത്തി​യി​രു​ന്ന പെ​ട്ടി​ക്ക​ട​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പെ​ട്ടി​ക്ക​ട വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണെ​ന്നു അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു ന​ട​പ​ടി.
നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട ഒ​ഴി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് പി​ന്തി​രി​യു​ക​യു​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ചെ​യ​ര്‍​മാ​നാ​യ ടൗ​ണ്‍ വെ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നാ​ണ് റോ​ഡ​രി​കി​ല്‍ ക​ച്ച​വ​ടം ചെ​യ്യാ​ന്‍ ക​മ​ല​യ്ക്കു അ​നു​മ​തി ന​ല്‍​കി​യ​ത്. പെ​ട്ടി​ക്ക​ട പൊ​ളി​ച്ച​ത​റി​ഞ്ഞു രാ​ത്രി​ത​ന്നെ വ​ഴി​യോ​ര​ച്ച​ക്ക​വ​ട​ക്കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ധ​ര്‍​ണ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ കെ.​വി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. മു​ഹ​മ്മ​ദ​ലി, എം. ​ര​ജീ​ഷ്, അ​ബ്ദു​ല്‍​ആ​സി​ഫ്, കെ.​ടി. വി​നു, വി.​കെ. തു​ള​സീ​ദാ​സ്, നി​ര്‍​മ​ല വി​ജ​യ​ന്‍, ശാ​ര​ദ സ​ജീ​വ​ന്‍, പ്ര​തി​ഭ ശ​ശി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ച​ര്‍​ച്ച​യി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ടി. ബി​ജു, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ന്‍, കെ.​എം. വ​ര്‍​ക്കി, വി. ​അ​ഷ്റ​ഫ്, ടി.​കെ. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.