ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് പു​സ്ത​കോ​ത്സ​വം
Wednesday, February 19, 2020 12:52 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് കോ​ഴി​ക്കോ​ട് പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ധ്യാ​പ​ക ഭ​വ​നി​ല്‍ പു​സ്ത​തോ​ത്സ​വം തു​ട​ങ്ങി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് പ്രാ​ദേ​ശി​ക കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്‍. ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച പി. ​സു​ധാ​ക​ര​ന്‍റെ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍-​മൊ​ഴി​യ​ട​യാ​ള​ങ്ങ​ള്‍' എ​ന്ന പു​സ്ത​കം എ​ഴു​ത്തു​കാ​ര​ന്‍ ഒ.​കെ. ജോ​ണി പ്ര​കാ​ശ​നം ചെ​യ്തു.
സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഫാ.​ജി​ന്‍​സ് നെ​ടി​യ​വി​ള, മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഫ്, യു​വ​ക​വി വി. ​അ​നീ​ഷ്, കെ. ​ജ്യോ​തി​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ണ​ര്‍​വ് നാ​ട​ന്‍ ക​ലാ​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ലാ​മി​ക്ക​ളി, ക​രി​ങ്ക​ളി​യാ​ട്ടം, പ​ന്ത​ക്കാ​ളി​യാ​ട്ടം എ​ന്നി​വ അ​ര​ങ്ങേ​റി. 21 വ​രെ​യാ​ണ് പു​സ്ത​കോ​ത്സ​വം. അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വൈ​ജ്ഞാ​നി​ക ഗ്ര​ന്ഥ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ണ്. 20 മു​ത​ല്‍ 60 വ​രെ ശ​ത​മാ​നം വി​ല​ക്കി​ഴി​വു​ണ്ട്.