സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ പി​രി​ച്ചു​വി​ട്ടു
Wednesday, February 19, 2020 12:52 AM IST
മാ​ന​ന്ത​വാ​ടി: കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ബാ​ബു അ​ല​ക്‌​സാ​ണ്ട​റെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍​ക്കും അ​നു​വ​ദി​ച്ച​തി​ല്‍ 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ബാ​ബു അ​ല​ക്‌​സാ​ണ്ട​റെ സ​ര്‍​വീ​സി​ല്‍​നി​ന്നു നീ​ക്കി​യ​ത്. ദീ​ര്‍​ഘ​കാ​ല​മാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള ബാ​ബു അ​ല​ക്‌​സാ​ണ്ട​ര്‍ 86 ല​ക്ഷം രൂ​പ തി​രി​ച്ച​ട​യ്ക്കാ​നും ഉ​ത്ത​ര​വു​ണ്ട്.