രാ​ത്രി​യാ​ത്ര നി​രോ​ധ​നം: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി
Wednesday, February 19, 2020 12:50 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്, എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ല്‍, കെ.​ജി. ഗോ​പാ​ല​പ്പി​ള്ള, കെ.​കെ. വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ-​ചെ​യ​ര്‍​മാ​ന്‍, പി.​എം. ജോ​യി- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ഇ.​പി. മോ​ഹ​ന്‍​ദാ​സ് -ട്ര​ഷ​റ​ര്‍, എ​ന്‍.​എം. വി​ജ​യ​ന്‍, പി.​പി. അ​യൂ​ബ്-​കോ ഓ​ര്‌​ഡി​നേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ റോ​ഡ് അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന ഭീ​ഷ​ണി മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ് പു​തി​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. 17 സം​ഘ​ട​ന​ക​ള്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബ​ഹു​ജ​ന ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ന​ട​ത്തും. കേ​ര​ള, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​രെ ക​ണ്ട് പ​രി​ഹാ​ര മാ​ര്‍​ഗം തേ​ടും. നി​യ​മ​പ​ര​മാ​യും ജ​ന​കീ​യ​മാ​യും പോ​രാ​ട്ടം തു​ട​രും. പു​തി​യ സ​മ​ര​മു​റ​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. പ്രൊ​ട്ട​ക‌്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ദേ​ശീ​യ പാ​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു മു​ന്നേ​റ്റ​വും ന​ട​ത്താ​ത്ത​ത് വ​ലി​യ വീ​ഴ്ച​യാ​ണെ​ന്ന് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‌ മൂ​ന്ന് പാ​ത​ക​ള്‍ കാ​ണി​ച്ച​പ്പോ​ഴും എ​ന്‍​എ​ച്ച് 766ന് ​ബ​ദ​ല്‍ ഇ​ല്ല എ​ന്ന് കാ​ണി​ക്കാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ കൊ​ടും വ​ഞ്ച​ന​യാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം പാ​സാ​ക്കി എ​ന്ന​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ല്ല. യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി കേ​ര​ള​ത്തി​ന്‍റെ ര​ണ്ട് മ​ന്ത്രി​മാ​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.
സ​ര്‍​ക്കാ​ര്‍ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന​ങ്കി​ലും വാ​ക്ക് പാ​ലി​ച്ചി​ല്ല. സ​ര്‍​ക്കാ​ര്‍ ചി​ല ലോ​ബി​ക​ള്‍​ക്കു​വേ​ണ്ടി ഈ ​പാ​ത​യെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രോ​പി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ബാ​ല​ച​ന്ദ്ര​ന്‍, എ​ന്‍.​കെ റ​ഷീ​ദ്, കെ.​എ​ല്‍. പൗ​ലോ​സ്, പി.​എം. ജോ​യി, കെ.​കെ. ഏ​ബ്ര​ഹാം, റ്റി​ജി ചെ​റു​തോ​ട്ടി​ല്‍, വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, വ​ട്ട​ക്കാ​രി മ​ജീ​ദ്, എം.​എ. അ​സൈ​നാ​ര്‍, പി.​പി. അ​യൂ​ബ്, ഇ.​പി. മോ​ഹ​ന്‍​ദാ​സ്, എ​ന്‍.​എം. വി​ജ​യ​ന്‍, പ​ട്ടാ​മ്പി കാ​ദ​ര്‍, ക​ണ്ണി​വെ​ട്ടം കേ​ശ​വ​ന്‍, പി. ​വേ​ണു​ഗോ​പാ​ല്‍, കെ.​പി. യൂ​സ​ഫ് ഹാ​ജി, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, ആ​ര്‍.​പി. ശി​വ​ദാ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, സി.​കെ. ഹാ​രി​ഫ്, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.