മാ​നി​കാ​വ് ശി​വ​രാ​ത്രി ആ​ഘോ​ഷം
Wednesday, February 19, 2020 12:48 AM IST
ക​ല്‍​പ്പ​റ്റ: മാ​നി​കാ​വ് സ്വ​യം​ഭൂ മ​ഹാ ശി​വ​ക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷം, മ​ഹാ​രു​ദ്ര അ​ഭി​ഷേ​കം, ഭ​ഗ​വ​തി​സേ​വ എ​ന്നി​വ ഇ​ന്ന് (19) മു​ത​ല്‍ 21 വ​രെ ക്ഷേ​ത്രം ത​ന്ത്രി മാ​ട​മ​ന കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ന​ട തു​റ​ക്ക​ല്‍, നി​ത്യ​പൂ​ജ, ഏ​ഴി​ന് മ​ല​ര്‍​നി​വേ​ദ്യം എ​ന്നി​വ​യും, വൈ​കി​ട്ട് ഏ​ഴി​ന് ഭ​ഗ​വ​തി​സേ​വ​യും ന​ട​ക്കും. തു​ട​ര്‍​ന്ന് ഗു​രു​ദേ​വ​ന്റെ കു​ണ്ഡ​ലി​നി പാ​ട്ടി​ന്റെ നൃ​ത്താ​വി​ഷ്‌​കാ​രം, മാ​സ്റ്റ​ര്‍ സൂ​ര്യ കൃ​ഷ്ണ പാ​യ്ക്കാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ, 8.45 ​മു​ത​ല്‍ ക​ലാ​മ​ണ്ഡ​ലം പ്ര​ദീ​പ്കു​മാ​റി​നെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നി​കാ​വ് ചൈ​ത​ന്യ നൃ​ത്ത ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 20ന് ​രാ​വി​ലെ നി​ത്യ​പൂ​ജ, ആ​റി​ന് ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് ന​വ​കം, പ​ഞ്ച​ഗ​വ്യം എ​ന്നി​വ​യും അ​രീ​ക്ക​ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ആ​ദി​ല​ക്ഷ്മി ഭ​ജ​ന സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, തു​ട​ര്‍​ന്ന് മോ​ഹ​ന​ന്‍ നൊ​ച്ചാ​ട്ട് വ​ട​ക​ര​യു​ടെ ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം എ​ന്നി​വ​യും തു​ട​ര്‍​ന്ന് 11.30 ന് ​മ​ഹാ​രു​ദ്ര അ​ഭി​ഷേ​ക​വും ന​ട​ക്കും. 21ന് ​രാ​വി​ലെ നി​ത്യ​പൂ​ജ, ആ​റി​ന് ഗ​ണ​പ​തി​ഹോ​മം, ഒ​മ്പ​തി​ന് വ​യ​നാ​ട് ക​ലാ​മ​ണ്ഡ​ലം ചാ​രു അ​ഗു​രു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ക്യാ​ര്‍​കൂ​ത്തും 11ന് ​ശ്രു​തി​ല​യ മ്യൂ​സി​ക്ക​ല്‍​സ് വ​യ​നാ​ട് മാ​നി​കാ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന അ​ര്‍​ച്ച​ന​യും ഉ​ണ്ടാ​കും. വൈ​കി​ട്ട് ആ​റി​ന് ദീ​പാ​രാ​ധ​ന, പ​ത്തി​ന് കോ​ല്‍​ക്ക​ളി വ​ട്ട​ക്ക​ളി എ​ന്നി​വ​യും ന​ട​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ത്സ​വ ആ​ഘോ​ഷ ക​ണ്‍​വീ​ന​ര്‍ എം.​കെ. ശി​വ​രാ​മ​ന്‍, ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ര​ക്ഷാ​ധി​കാ​രി വി. ​മു​ര​ളി, ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.