കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ജീ​വ​ന​ക്കാര്‌ പ​ച്ച​ക്ക​റി നല്‌കും
Wednesday, February 19, 2020 12:48 AM IST
ക​ല്‍​പ്പ​റ്റ: മീ​ന​ങ്ങാ​ടി​യി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ കൃ​ഷി ചെ​യ്യു​ന്നു. മാ​ന​ന്ത​വാ​ടി തൃ​ശി​ലേ​രി​യി​ലെ വ​യ​ലി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. മേ​യ് ആ​ദ്യ​വാ​ര​ത്തോ​ടെ വി​ള​വെ​ടു​ക്കാ​വു​ന്ന വെ​ള്ള​രി, മ​ത്ത​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ള്‍ ന​ട്ട് കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഇ.​കെ. ബി​ജു​ജ​ന്‍ പ​ച്ച​ക്ക​റി കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തി​നു പു​റ​മെ, ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​ന് വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ത്തു​ക​ള്‍ എ​ല്ലാ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ന​ല്‍​കി വി​ള​വെ​ടു​പ്പ് സ​മ്മേ​ള​ന​ത്തി​നു മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കും. കെ​ജി​ഒ​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി. ​ജ്യോ​തി​ക്ക് വി​ത്തു​ക​ള്‍ ന​ല്‍​കി​ക്കൊ​ണ്ട് ജ​ന​കീ​യ പ​ച്ച​ക്ക​റി​കൃ​ഷി കാ​മ്പെ​യി​ന്‍ ഒ​ളി​മ്പ്യ​ന്‍ ഒ.​പി. ജെ​യ്ഷ​യു​ടെ പി​താ​വ് വേ​ണു​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ജി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സീ​സ​ര്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​പി. ജെ​യ്‌​ന, പി.​ഡി. അ​നി​ത, പി.​ബി. ഭാ​നു​മോ​ന്‍, ഡോ.​കെ.​എ​സ്. സു​നി​ല്‍, ടി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം. ​സ​ജീ​ര്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, കെ.​കെ. ഷീ​ല, എ.​കെ. രാ​മ​ച​ന്ദ്ര​ന്‍, ഇ.​കെ. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.