പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് സ​ഹാ​യം വി​ത​ര​ണം ചെ​യ്യ​ണം: കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്
Tuesday, February 18, 2020 12:20 AM IST
പു​ല്‍​പ്പ​ള്ളി: വ​ര​ള്‍​ച്ച​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍ മു​ള്ള​ന്‍​കൊ​ല്ലി കൃ​ഷി ഭ​വ​നി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യ​പി​ച്ച 200 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ലു​ള്‍​പ്പെ​ടു​ത്തി കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​നു​കു​ല്യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് മു​ള്ള​ന്‍​കൊ​ല്ലി മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ലോ​ണി​നാ​യി ചെ​ല്ലു​മ്പോ​ള്‍ സി​വി​ല്‍ സ്‌​കോ​റി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ലോ​ണ്‍ നി​ഷേ​ധി​ക്കു​കയാണ്. ക​ര്‍​ഷ​കരുടെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷി​നോ​ജ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി.​ടി. തോ​മ​സ്, ടോ​മി തേ​ക്കു​മ​ല, പി.​കെ. രാ​ജ​ന്‍, ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി, സി.​ഡി. ത​ങ്ക​ച്ച​ന്‍, സ്റ്റീ​ഫ​ന്‍ പു​കു​ടി​യി​ല്‍, ജോ​സ് കു​ന്ന​ത്ത്, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി, വി​ജ​യ​ന്‍ തോ​പ്രാം​ക്കു​ടി​യി​ല്‍, ആ​ന്റ​ണി ചോ​ലി​ക്ക​ര, സാ​ബു മ​ങ്ങാ​ട്ടു​ക്കു​ന്നേ​ല്‍, ജോ​സ് നെ​ല്ലേ​ടം, പി.​എ. പ്ര​കാ​ശ​ന്‍, മോ​ളി ജോ​സ്, മ​നോ​ജ് ഉ​തു​പ്പാ​ന്‍, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.