ഔ​ഷ​ധസ​സ്യ കൃ​ഷി വ്യാ​പ​ന​വു​മാ​യി വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി
Tuesday, February 18, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ല്‍ സ​ര്‍​വ്വ​തും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ണ്ടും അ​തി​ജീ​വ​ന​ത്തി​ന്‍റെ മാ​ര്‍​ഗ​മൊ​രു​ക്കി മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക സാ​മൂ​ഹ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി. ര​ണ്ടു പ്ര​ള​യ​വും വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും മേ​ല്‍ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി വ​ള​ക്കൂ​റ് ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ വ​രു​മാ​നം കൃ​ഷി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സേ​വ് എ ​ഫാ​മി​ലി പ്ലാ​ന്‍ കാ​ന​ഡ, സേ​വ് എ ​ഫാ​മി​ലി പ്ലാ​ന്‍ ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​ചെ​യ്യാന്‌ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ത്ത​റ, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 500 ക​ര്‍​ഷ​ക​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ക​സ്തൂ​രി മ​ഞ്ഞ​ള്‍, ബ്ര​ഹ്മി, ചി​റ്റ​ര​ത്ത, വ​യ​മ്പ്, രാ​മ​ച്ചം, ചു​വ​ന്ന കൊ​ടു​വേ​ലി, ശ​ര്‍​ക്ക​ര​കൊ​ല്ലി, തി​പ്പ​ലി, ക​റ്റാ​ര്‍​വാ​ഴ, ചി​റ്റാ​ട​ലോ​ട​കം എ​ന്നി​വ​യു​ടെ 500 തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​വു​മ്പോ​ള്‍ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ശേഖരിച്ച് പ്രാ​ഥ​മി​ക സം​സ്‌​ക​ര​ണം ന​ട​ത്തി വി​ല്‍​പ്പ​ന ന​ട​ത്തും.

ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ന്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും വി​ല്‍​പ്പ​ന ന​ട​ത്താന്‌ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ആ​യൂ​ര്‍​വേ​ദ ഔ​ഷ​ധ നി​ര്‍​മാ​ണ ക​മ്പി​നി​യാ​യ ഹി​മാ​ലയ ഡ്ര​ഗ്‌​സുമാ​യി ക​രാ​ര്‍ ഒ​പ്പു​വച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ലൂ​ടെ ആ​റു​മാ​സം കൊ​ണ്ട് ക​ര്‍​ഷ​ക​ര്‍​ക്ക് സ്ഥാ​യി​യാ​യ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താനാ​ണ് വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​യ്‌​സ് ടൗ​ണി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാനു​ള്ള നേ​ഴ്‌​സ​റി​യു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി മ​ന​സി​ലാ​ക്കാന്‌ സേ​വ് എ ​ഫാ​മി​ലി കാ​ന​ഡ​യി​ല്‍​നി​ന്നും റേ​ഞ്ച​ല്‍ ഡോ​റി​ന്‍ തോ​ര്‍​ബ​ണ്‍, കെ​യ്ത് തോ​മ​സ്.കെ ​എ​ന്നി​വ​രും സേ​വ് എ ​ഫാ​മി​ലി ഇ​ന്ത്യ​യി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷി​ബി​ന്‍ ആ​ന്‍റണി​യും വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍, ബോ​യ്‌​സ് ടൗ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബാ​ബു ച​ക്കി​യ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. ജോ​സ്, പ്രോ​ജ​ക്റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​യി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.