ഇ​ന്‍​സെ​ന്‍റീവ് വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം
Monday, February 17, 2020 12:40 AM IST
കേ​ണി​ച്ചി​റ:​ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു അ​നു​വ​ദി​ച്ച ഇ​ന്‍​സെ​ന്‍റീവ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്തി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യേ​ണ്ടി​യി​രു​ന്ന ഇ​ന്‍​സെ​ന്‍റീവാ​ണ് ഇ​നി​യും ന​ല്‍​കാ​ത്ത​ത്. എ​ക​ദേ​ശം 54 ല​ക്ഷം രൂ​പ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് കി​ട്ടാ​നു​ള്ള​ത്. ഇ​തി​ല്‍ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യ 20 ല​ക്ഷം രൂ​പ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ന് നേ​ര​ത്തേ കൈ​മാ​റി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്ന സ​ന്ദേ​ഹ​ത്തി​ലാ​ണ് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല്് ക്ഷീ​ര​സം​ഘ​ങ്ങ​ളു​ണ്ട്.
ഇ​ന്‍​സെ​ന്‍റീവ് വി​ത​ര​ണം ഉ​ട​ന്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യാ​ല്‍ ക​ന്നു​കാ​ലി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.