ആ​റു മ​ന്ത്ര​ിമാ​രും പ്ര​തി​പ​ക്ഷ നേ​താ​വും നാ​ളെ വ​യ​നാ​ട്ടി​ല്‍
Monday, February 17, 2020 12:40 AM IST
ക​ല്‍​പ്പ​റ്റ:​സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ആ​റു മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വും നാ​ളെ വ​യ​നാ​ട്ടി​ലെ​ത്തും. നാ​ളെ​യും മ​റ്റ​ന്നാ​ളും വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ര്‍​ട്ടി​ലാ​ണ് ദി​നാ​ഘോ​ഷം. ഉ​ദ്ഘാ​ട​ക​ന്‍ ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​കി​നു പു​റ​മേ ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍, ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ, കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ല്‍, ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഒ.​ആ​ര്‍. കേ​ളു എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം 3,000ഓ​ളം പേ​ര്‍ ദി​നാ​ഘോ​ഷ​ത്തി​നെ​ത്തും.