തൊ​ഴി​ല്‍​സ​മ​യം പു​നഃക്ര​മീ​ക​രി​ച്ചു
Monday, February 17, 2020 12:40 AM IST
ക​ല്‍​പ്പ​റ്റ: പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍​സ​മ​യം ഏ​പ്രി​ല്‍ 30 വ​രെ പു​ന:​ക്ര​മീ​ക​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യ​ഘാ​തം ഏ​ല്‍​ക്കാ​നു​ള​ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ക്ര​മീ​ക​ര​ണം. പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യി​ല്‍ എ​ട്ടു​മ​ണി​ക്കൂ​റാ​യി​രി​ക്കും. പ​ക​ല്‍ 12 മു​ത​ല്‍ മൂ​ന്നു വ​രെ വി​ശ്ര​മ​വേ​ള​യാ​ണ്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മു​ള​ള ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി​സ​മ​യം യ​ഥാ​ക്ര​മം ഉ​ച്ച​യ്ക്ക് 12നു ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​നു ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.