നബാര്‍ഡ് നീര്‍ത്തട വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
Sunday, February 16, 2020 12:23 AM IST
ക​ല്‍​പ്പ​റ്റ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ള്‍ കാ​ര​ണം സം​ഭ​വി​ക്കു​ന്ന പ്ര​ത്യാ​ഘ​ത​ങ്ങ​ള്‍ ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ള്‍​ക്കും നാ​ശം വി​ത​യ്ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി ന​ബാ​ര്‍​ഡ് കെ​എ​ഫ്ഡ​ബ്യു നീ​ര്‍​ത്ത​ട വി​ക​സ​ന വി​ക​സ​ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. പു​ത്തൂ​ര്‍​വ​യ​ല്‍ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ല്‍ 3000 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് ശാ​സ്ത്രീ​യ​മാ​യ ജ​ല-​മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക, നീ​ര്‍​ത്ത​ട​ത്തി​ലെ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ശ​രാ​ശ​രി വ​രു​മാ​നം 25 ശ​ത​മാ​നം വ​ര്‍​ധ​ന​വ് വ​രു​ത്തു​ക, 4000 ത്തോ​ളം ക​ര്‍​ഷ​ക​ര്‍ കാ​ലാ​വ​സ്ഥ അ​നു​രൂ​പ​ണ കൃ​ഷി രീ​തി​ക​ള്‍ അ​നു​വ​ര്‍​ത്തി​ക്കു​ക, പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ​യും പോ​ഷ​കാ​ഹാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ക, നീ​ര്‍​ത്ത​ട​ത്തി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ന​ബാ​ര്‍​ഡ് കെ​ഡ​ബ്യു​എ​ഫ് നീ​ര്‍​ത്ത​ട​ന വി​ക​സ​ന പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

ചെ​ത​ല​യം, സൂ​ചി​പ്പാ​റ, അ​മ​ര​ക്കു​നി, മ​ട്ടി​ല​യം, പെ​ര്‍​ളോം, ചെ​റു​വ​ല്ലം, ബ്ര​ഹ്മ​ഗി​രി, പ​ന്നി​ക്ക​ല്‍, ചെ​ട്ടി​പാ​മ്പ്ര, കോ​ട്ടൂ​ര്‍ നീ​ര്‍​ത്ത​ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍, വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, ശ്രേ​യ​സ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി, വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍, മി​റ​ര്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ന്നീ സം​ഘ​ട​ന​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കും.

ന​ബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ ജി​ഷ വ​ട​ക്കും​പ​റ​മ്പി​ല്‍, സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. ഷ​ക്കീ​ല, അ​മ്പ​ല​വ​യ​ല്‍ കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര മേ​ധാ​വി ഡോ. ​സി​മി, വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ കൂ​ട്ടാ​ല, വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ബീ​ന ജോ​സ​ഫ് ക്രി​സ്റ്റീ​ന, ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി എ​ട​യ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലാ​വ​സ്ഥ അ​നു​രൂ​പ​ണ കൃ​ഷി​രീ​തി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ കാ​രി​ത്താ​സ് ഇ​ന്ത്യ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് വി​ദ​ഗ്ധ​ന്‍ ഡോ.​വി.​ആ​ര്‍. ഹ​രി​ദാ​സ് ക്ലാ​സെ​ടു​ത്തു. വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. ജോ​സ്, സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ല്‍​റ്റോ ജോ​സ്, ശ്രേ​യ​സ് ബ​ത്തേ​രി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷാ​ജി, ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെന്‍റ്് സൊ​സൈ​റ്റി ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ വി.​ജെ. ബോ​വ​സ്, വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി.​ടി. ഉ​ണ്ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.