125 കിലോ ക​റ​പ്പ തൊ​ലി വനംവകുപ്പ് പി​ടി​കൂ​ടി
Thursday, January 30, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി: വാ​ളാ​ട് പു​ത്തൂ​ർ​വ​ള്ളി​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 125 കി​ലോ ക​റ​പ്പ​തൊ​ലി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. മുന്പ് വ​ര​യാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യിനി​ന്ന് ക​റ​പ്പ​തൊ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​റ​പ്പ​ത്തൊ​ലി ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു. വ​രാ​യാ​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്.​എ​ൻ. രാ​ജേ​ഷ്, എ​സ്എ​ഫ്ഒ മാ​രാ​യ പി. ​ഷൈ​ജ, മ​നോ​ജ്, എ​ബി​ൻ, കേ​ളു, ബി​എ​ഫ്ഒ മാ​രാ​യ സി​റി​ൽ സെ​ബാ​സ്റ്റ്യ​ൻ, റോ​ബ​ർ​ട്ട്, ശ്രീ​യേ​ഷ്, ദി​വ്യ, ക്രി​സ്റ്റ​ലി​ൻ മേ​രി തോ​മ​സ്, ജെ​യിം​സ് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.