ബ​ത്തേ​രി മാ​സ്റ്റ​ർ​പ്ലാ​ൻ: വി​ശ​ദ പ​ഠ​നം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ്
Thursday, January 30, 2020 12:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കു​ന്ന​ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കും പ​ഠ​ന​ത്തി​നും ശേ​ഷം മാ​ത്ര​മേ പാ​ടു​ള്ളു​വെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത 766 പ​ക​ൽ​സ​മ​യം കൂ​ടി അ​ട​ക്കാ​നു​ള്ള ച​ർ​ച്ച സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ തീ​രു​മാ​നം വ​ന്ന​തി​നു​ശേ​ഷം മാ​ത്രം മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കി​യാ​ൽ മ​തി.
അ​തു​വ​രെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്ക​ണം. ന​ഗ​ര​സ​ഭ​യു​ടെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം പ​ച്ച​പ്പ് നി​റ​ഞ്ഞ പ്ര​ദേ​ശ​വും വ​ന​വു​മാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. ഇ​ത് വി​ക​സ​നം വ​രു​ന്ന​തി​ന് ത​ട​സ​മാ​കും. നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള നി​യ​മ​ത്തി​ൽ നി​ന്നു​കൊ​ണ്ട് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സാ​ധി​ക്കി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​എം വി​ജ​യ​ൻ, പി.​പി അ​യൂ​ബ്, റി​നു ജോ​ണ്‍, ക​ണ്ണി​യ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.