നി​ർ​മാ​ണ​ത്തി​ലു​ള്ള ചു​റ്റു​മ​തി​ൽ സ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Thursday, January 30, 2020 12:21 AM IST
പു​ൽ​പ്പ​ള്ളി:​കാ​പ്പി​സെ​റ്റ് ഗ​വ.​ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ള്ള ചു​റ്റു​മ​തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ക​രി​ങ്ക​ല്ലി​നു കെ​ട്ടി​യ​തി​ൽ ഏ​ക​ദേ​ശം നൂ​റു മീ​റ്റ​ർ മ​തി​ൽ ത​ക​ർ​ത്തു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​തി​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​സ​ര​വാ​സി​ക​ളു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മ​തി​ൽ നി​ർ​മി​ക്കു​ന്ന​ത്.