മ​ന​ഃശാ​സ്ത്ര കൗ​ണ്‍​സ​ില​ർ​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം
Wednesday, January 29, 2020 12:01 AM IST
ക​ൽ​പ്പ​റ്റ: മ​നഃ​ശാ​സ്ത്ര കൗ​ണ്‍​സില​ർ​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് വ​ടു​വ​ഞ്ചാ​ൽ അ​നു​ര​ഞ്ജ​ന കൗ​ണ്‍​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി കേ​ന്ദ്ര​ത്തി​ൽ തു​ട​ക്ക​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്കാ​ട്രി വി​ഭാ​ഗം മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ.​നി​ര​ഞ്ജ​ൻ പ്ര​സാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ഷ​ഫീ​ൻ ഹൈ​ദ​ർ ന്ധ​സ​ർ​വ സാ​ധാ​ര​ണ​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​പി​സി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഡോ.​ജി​മ്മി ആ​ക്കാ​ട്ട്, എ​പി​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ബീ​ന ചേ​റ്റാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മ​ന​ശാ​സ്ത്ര രം​ഗ​ത്ത് വി​ദ്യാ​ഭാ​സ, കൗ​ണ്‍​സ​ലിം​ഗ്, ക്ലി​നി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ഡോ​ക്ട​റേ​റ്റും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വി​ന് വേ​ണ്ടി രൂ​പീ​കൃ​ത​മാ​യ എ​പി​സി​എ (അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സ​ലേ​ഴ്സ് ആ​ൻ​ഡ് ആ​നി​മേ​റ്റേ​ഴ്സ്) യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് കേ​ര​ളം എ​പി​സി​എ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​പി​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഡോ. ​ജി​മ്മി ആ​ക്കാ​ട്ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.