ക​ണി​യാ​ന്പ​റ്റ ജി​എം​ആ​ർ​എ​സ് എ​സ്പി​സി യൂ​ണി​റ്റി​ന് ഇ​ര​ട്ട വി​ജ​യം
Wednesday, January 29, 2020 12:00 AM IST
ക​ൽ​പ്പ​റ്റ: റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​വാ​ർ​ഡി​ന് ക​ണി​യാ​ന്പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ (ജി​എം​ആ​ർ​എ​സ്) സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് യൂ​ണി​റ്റ് (എ​സ്പി​സി) അ​ർ​ഹ​രാ​യി. മി​ക​ച്ച പ​രേ​ഡ്, പ്ല​റ്റൂ​ണ്‍ ഇ​ന​ങ്ങ​ളി​ൽ ക​ണി​യാ​ന്പ​റ്റ ജേ​താ​ക്ക​ളാ​യി. ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ൽ എ​സ്പി​സി, എ​ൻ​സി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, വൈ​ആ​ർ​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ 24 പ്ല​റ്റൂ​ണു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത്. ഇ​തി​ൽ നി​ന്നാ​ണ് ക​ണി​യാ​ന്പ​റ്റ ജി​എം​ആ​ർ​എ​സി​നെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ജി​ല്ല​യി​ലെ 13 എ​സ്പി​സി യൂ​ണി​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ മി​ക​ച്ച പ്ല​റ്റൂ​ണി​നു​ള്ള അം​ഗീ​കാ​ര​വും ക​ണി​യാ​ന്പ​റ്റ​ക്ക് ല​ഭി​ച്ചു. 31 വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ജേ​താ​ക്ക​ൾ​ക്കു​ള​ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സ​ഹ​ചാ​രി അ​വാ​ർ​ഡും നേ​ര​ത്തെ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കി വ​രു​ന്ന പി​ന്തു​ണ​യും പ്രോ​ൽ​സാ​ഹ​ന​വും സ​ഹാ​യ​വും പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. യൂ​ണി​റ്റി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ഗോ​ത്ര പെ​ണ്‍​കു​ട്ടി​ക​ളാ​യ ഏ​ക എ​സ്പി​സി യൂ​ണി​റ്റ് കൂ​ടി​യാ​ണ് ക​ണി​യാ​ന്പ​റ്റ​യി​ലേ​ത്.
എ​സ്പി​സി ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​വും ജി​ല്ലാ​ത​ല ഒ​ന്നാം സ്ഥാ​ന​വും ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രേ​ഡി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട്. പ​ങ്കെ​ടു​ത്ത നാ​ല് വ​ർ​ഷ​വും പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ന് അ​വാ​ർ​ഡ് നേ​ടി​യെ​ന്ന പ്ര​ത്യേ​ക​ത​യും യൂ​ണി​റ്റി​നു​ണ്ട്. എ​സ്പി​സി യൂ​ണി​റ്റ് ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എം. ​സ​ൽ​മ, എ​സി​പി​ഒ അ​ബ്ദു​ൽ ടി.​കെ. റ​ഷീ​ദ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ജി. ​ശ​ശി​കു​മാ​ർ, എ​ഡി​ഐ എ.​ആ​ർ. ര​ഞ്ജി​ത പ​ത്മം, എ​സ്പി​സി യൂ​ണി​റ്റ് ലീ​ഡ​ർ കെ.​എം. ആ​ര്യ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.