മ​ഞ്ഞനി​ക്ക​ര കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര ആ​രം​ഭി​ച്ചു
Wednesday, January 29, 2020 12:00 AM IST
പു​ൽ​പ്പ​ള്ളി: മ​ഞ്ഞനി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്ര​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 88 ാമ​ത് ശ്രാ​ദ്ധ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ല​ബാ​ർ മേ​ഖ​ല മ​ഞ്ഞി​നി​ക്ക​ര കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. തീ​ർ​ഥ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ഫാ. ​ഏ​ബ്രാ​ഹം വ​ല്ല​ത്തു​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ക​വു​ങ്ങും​പ്പ​ള്ളി, ഫാ. ​ഷിം​സ​ണ്‍ മ​ത്തോ​ക്കി​ൽ, ഫാ. ​എ​ൽ​ദോ​സ് കൂ​ര​ൻ​താ​ഴ​ത്ത്, ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത്, ഫാ. ​സി​നു തെ​ക്കേ​തോ​ട്ട​ത്തി​ൽ, ജോ​ണ്‍​സ​ണ്‍ കോ​ഴാ​ലി, പി.​സി. മാ​ത്യു, ബെ​ന്നി ഇ​ല​വും​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ണി​ച്ചി​റ, ക​ൽ​പ്പ​റ്റ, ചി​പ്പി​ലി​ത്തോ​ട്, കൂ​ട​ര​ഞ്ഞി, തോ​ട്ടു​മു​ക്കം, അ​രീ​ക്കോ​ട്, മ​ഞ്ചേ​രി, പ​ട്ടാ​ന്പി, ദേ​ശ​മം​ഗ​ലം, തൃ​ശു​ർ, ചാ​ല​ക്കു​ടി, കൊ​ര​ട്ടി, അ​ങ്ക​മാ​ലി, പെ​രു​ന്പാ​വു​ർ, മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, ചി​ങ്ങ​വ​നം, ച​ങ്ങാ​ന​ശേ​രി, തി​രു​വ​ല്ല, വ​ള്ളം​കു​ളം, ആ​റ·ു​ള, പ്ര​ക്കാ​നം, ഇ​ല​ന്തൂ​ർ, ഓ​മ​ല്ലു​ർ വ​ഴി മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​ന് കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര എ​ത്തി​ച്ചേ​രും. ഫാ. ​എ​ൽ​ദോ കു​ര​ൻ​താ​ഴ​ത്ത്, ബെ​ന്നി ചി​റ്റേ​ത്ത്, ബേ​സി​ൽ കു​ള​ക്കാ​ട്ടി​ൽ എ​ന്നി​വ​രാ​ണ് തീ​ർ​ഥ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.