ഒ​ഴു​ക്ക​ൻ​മൂ​ല-​ചെ​റു​ക​ര-​ആ​റു​വാ​ൾ റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, January 28, 2020 12:50 AM IST
വെ​ള്ള​മു​ണ്ട: ഒ​ഴു​ക്ക​ൻ​മൂ​ല-​ചെ​റു​ക​ര-​ആ​റു​വാ​ൾ റോ​ഡി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. ജി​ല്ല​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ റോ​ഡു​ക​ളി​ലൊ​ന്നാ​യി​ട്ടു​പോ​ലും ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഒ​രു പ​രി​ഗ​ണ​ന​യും ല​ഭി​ക്കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.
എ​ട്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​തും ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന റോ​ഡു​മാ​ണ് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഒ​ഴു​ക്ക​ൻ​മൂ​ല ചെ​റു​ക​ര റോ​ഡ്. കു​റ്റ്യാ​ടി​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ള്ള​മു​ണ്ട എ​ട്ടേ നാ​ലി​ൽ നി​ന്ന് ത​രു​വ​ണ​യി​ൽ പോ​കാ​തെ പ​ടി​ഞ്ഞാ​റ​ത്ത​റ​ക്കും ക​ൽ​പ്പ​റ്റ​ക്കും എ​ളു​പ്പ​ത്തി​ൽ പോ​കാ​വു​ന്ന റോ​ഡാ​ണി​ത്. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്നും ബൈ​പ്പാ​സാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും പ​ല​ത​വ​ണ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു നീ​ക്ക​വു​മു​ണ്ടാ​യി​ല്ല. എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ളും ല​ഭി​ക്കാ​റി​ല്ല.
മൂ​ന്ന് കി​ലോ​മീ​റ്റ​ർ മാ​ത്രം വ​രു​ന്ന റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ച്ചാ​ൽ പ​തി​നാ​യി​ര ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​ത് വ​ലി​യ നേ​ട്ട​മാ​യി​രി​ക്കും. ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കു​റ​ച്ച് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും അ​ത് ഫ​ല​പ്ര​ദ​മ​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ഴു​ക്ക​ൻ​മൂ​ല സ​ർ​ഗ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ക​ർ​മ്മ സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​യ​ർ​മാ​നാ​യി പി.​വി. ജോ​സി​നെ​യും ക​ണ്‍​വീ​ന​റാ​യി എം.​ഐ. ജോ​ണ്‍​സ​നെ​യും സി.​വി. ഷാ​ജു, എ.​ജി. ബൈ​ജു, പി.​ജെ. വി​ൻ​സ​ന്‍റ്, എ. ​വ​ർ​ഗീ​സ്, ജോ​യി മാ​ക്കി​യി​ൽ, ജോ​യി പു​തു​പ്പ​ള്ളി​ൽ, ഫി​ലി​പ്പ് കി​ളി​യ​ന്പ്രാ​യി​ൽ, ടി.​ജെ. ജോ​സ്, വി.​പി. പ്രേ​മ​ൻ, ബാ​ബു പു​ത്ത​ൻ​പു​ര, പി.​ടി. സ​ഭാ​ഷ് എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ർ​മ്മ​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സ​ർ​ഗ ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി പി.​ടി. സു​ഭാ​ഷ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​ജെ. വി​ൻ​സ​ന്‍റ്, പി.​ടി. ജോ​സ്, പി.​വി. ജോ​സ്, എം. ​പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കും. ഫ​ല​മു​ണ്ടാ​യി​ല്ല​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.