എം​സി​എ ഗ്ലോ​ബ​ൽ അ​സം​ബ്ലി​യും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും
Tuesday, January 28, 2020 12:50 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​ൽ​മാ​യ പ്ര​സ്ഥാ​ന​മാ​യ എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ അ​സം​ബ്ലി​യും ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തി. എം​സി​എ​യു​ടെ സ്ഥാ​പ​ക പി​താ​വ് സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്ക ബാ​വ, ജോ​സ​ഫ് മാ​ർ സേ​വേ​റി​യോ​സ്, ഗി​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് എ​ന്നീ ബി​ഷ​പു​മാ​രു​ടെ​യും അ​നു​സ്മ​ര​ണ​വും ദി​വ്യ​ബ​ലി​യും ന​ട​ന്നു.
എം​സി​എ സ​ഭാ​ത​ല ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ.​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ബി​ഷ​പ് ഡോ.​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് വി​ചി​ന്ത​നം ചെ​യ്യാനു​ള്ള അ​വ​സ​ര​മാ​ണ് ജൂ​ബി​ലി വ​ർ​ഷ​മെ​ന്ന് ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​പ​ണി​യി​ൽ പ​ങ്കു​കാ​രാ​ക​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ണ്‍.​ഡോ.​എ​ൽ​ദോ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ, എം​സി​എ സ​ഭാ​ത​ല വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ണ്‍ അ​രീ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ഫി​ലി​പ്പ് ക​ട​വി​ൽ, ബാ​ബു അ​ന്പ​ല​ത്തും​കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‌ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.