വീസ വാ​ഗ്ദാ​നം ചെ​യ്തു ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, January 28, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: വീസ വാ​ഗ്ദാ​നം ചെ​യ്തു ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നു അ​ര ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. പ​ണം വാ​ങ്ങി​യ ക​ണ്ണൂ​ർ തൃ​പ്പ​ൻ​കോ​ട്ടൂ​ർ ടി.​കെ.​മു​ഹ​മ്മ​ദ് (33) വി​ജി​ല​ൻ​സ് ഓ​ഫീ​സ​റെ​ന്ന വ്യാ​ജേ​ന മാ​ധ്യ​സ്ഥം നി​ന്നു മു​ഹ​മ്മ​ദി​നു മു​ഹ​മ്മ​ദി​നു പ​ണം ന​ൽ​കു​ന്ന​തി​നു അ​വ​ധി പ​റ​ഞ്ഞ അ​ന്പ​ല​വ​യ​ൽ തോ​മാ​ട്ടു​ചാ​ൽ സ​നീ​ഷി (28)നെ​യു​മാ​ണ് ക​ന്പ​ള​ക്കാ​ട് എ​സ്ഐ ആ​ന്‍റ​ണി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദി​ലീ​പ്കു​മാ​ർ, റി​യാ​സ്, വി​പി​ൻ, സി​പി​ഒ ക​മ​റു​ദ്ദി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. മു​ഹ​മ്മ​ദി​ന്‍റെ സ്നേ​ഹി​ത​നാ​യ സ​നീ​ഷി​നെ​തി​രേ ആ​ൾ​മാ​റാ​ട്ട​ത്തി​നും കേ​സെ​ടു​ത്തു.
2019 ന​വം​ബ​റി​ലാ​ണ് വീ​സ വാ​ഗ്ദാ​നം ചെ​യ്തു മു​ഹ​മ്മ​ദ് പ​ണം വാ​ങ്ങി​യ​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വീ​സ ന​ൽ​കി​യി​ല്ല. പ​ണ​വും തി​രി​കെ കൊ​ടു​ത്തി​ല്ല. മാ​ധ്യ​സ്ഥം നി​ന്നു സ​നീ​ഷ് പ​റ​ഞ്ഞ അ​വ​ധി​യും തെ​റ്റി. ഈ ​സ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.