കെ.​പി. ഹ​രി​ദാ​സി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Sunday, January 26, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: ഫോ​ട്ടോ വേ​ൾ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ കെ.​പി. ഹ​രി​ദാ​സി​ന്‍റെ 145-ാമ​ത് ചി​ത്ര​പ്ര​ദ​ർ​ശ​നം മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി ഹാ​ളി​ൽ തു​ട​ങ്ങി. പ​രി​സ്ഥി​തി, റോ​ഡ് സു​ര​ക്ഷ, പ്ര​കൃ​തി​ദു​ര​ന്തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹ​രി​ദാ​സ് പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ക്കാ​ഡ​മി​യാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ പി.​കെ. സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജീ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​എം​വി​ഐ എം.​വി. റെ​ജി, ഡ​ബ്ല്യൂ​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി ക​ണ്‍​വീ​ന​ർ കെ.​ഇ. അ​ബ്ദു​ൽ റ​ഉൗ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.