മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​രോ​ടു സ​ർ​ക്കാ​രി​നു ചി​റ്റ​മ്മ ന​യം
Saturday, January 25, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​രോ​ടു സ​ർ​ക്കാ​രി​നു ചി​റ്റ​മ്മ ന​യം. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ല​ട​ക്കം കാ​ര്യ​ങ്ങ​ളി​ൽ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ വി​വേ​ച​നം നേ​രി​ടു​ക​യാ​ണ്. മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ 30 വ​ർ​ഷം സേ​വ​നം ചെ​യ്ത​വ​രെ​യാ​ണ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ത​സ്തി​ക​യി​ൽ പ്ര​മോ​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ​ക്കു ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യാ​കാം. 2:1 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ഫീ​ൽ​ഡ്, മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു പ്ര​മോ​ഷ​ൻ. മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ്ര​മോ​ഷ​ൻ സ്പെ​ഷ​ൽ റൂ​ൾ അ​ട്ടി​മ​റി​ക്കാ​നും അ​ണി​യ​റ നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സു​ക​ളു​ടെ​യും എ​ണ്ണ​ത്തി​നു ആ​നു​പാ​തി​ക​മാ​യി മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു വി​മു​ഖ​ത​യാ​ണ്. സേ​ഫ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഫീ​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ 14 ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി. 262 ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ 14 ഹെ​ഡ് ക്ലാ​ർ​ക്കു​മാ​രെ​യും നി​യ​മി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ഉ​ണ്ടാ​യെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. സം​സ്ഥാ​ന​ത്തു ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ 693 ക്ലാ​ർ​ക്കു​മാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു കോ​ടി​യി​ലേ​റെ സേ​വ​ന​ങ്ങ​ളാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്. 262 ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ജോ​ലി​ക​ളും മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.
പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​വ​രെ കൗ​ണ്ട​ർ ജോ​ലി​യാ​ണ് മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി-​ഫീ​സ് പി​രി​വ്, നി​കു​തി കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​നു ഡി​മാ​ന്‍റ് നോ​ട്ടീ​സ് അ​യ​യ്ക്ക​ൽ, റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ, പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ.​സി. ബു​ക്കു​ക​ളു​ടെ​യും ലൈ​സ​ൻ​സു​ക​ളു​ടെ​യും വി​ത​ര​ണം, പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മാ​വ​കാ​ശം മാ​റ്റ​ൽ, ഫി​നാ​ൻ​സ് ചേ​ർ​ക്ക​ൽ-​ഒ​ഴി​വാ​ക്ക​ൽ, ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ൽ ന​ൽ​കു​ന്ന ചെ​ക് റി​പ്പോ​ർ​ട്ടി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ൽ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ, ഫാ​സ്റ്റ് ട്രാ​ക്ക് സേ​വ​ന​ങ്ങ​ൾ, ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ്, വി​വ​രാ​വ​കാ​ശ നി​യ​മം, കോ​ട​തി വ്യ​വ​ഹാ​രം, ഡ്രൈ​വിം​ഗ് സ്കൂ​ൾ, പു​ക പ​രി​ശോ​ധ​ന, റോ​ഡ് സു​ര​ക്ഷ, ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞു ചെ​യ്യു​ന്ന​ത്.
വി​വേ​ച​ന​ത്തി​നെ​തി​രെ​യും സ്പെ​ഷ​ൽ റൂ​ൾ അ​ട്ടി​മ​റി നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, സേ​ഫ് കേ​ര​ള പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും 27,28 തി​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്കു ന​ട​ത്താ​ൻ കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​രി​ത ര​വീ​ന്ദ്ര​ൻ, സെ​ക്ട്ര​ട്ട​റി പി.​എ​സ്. വി​നോ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി. മ​ഹേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​നം, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച ജോ​ലി​ക​ൾ ത​ട​സ​പ്പെ​ടു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു.