പ്രീ ​കോ​ണ്‍​ഫ​റ​ൻ​സ് മീ​റ്റ് ന​ട​ത്തി
Friday, January 24, 2020 12:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക്വി​ഭാ​ഗം 31ന് ​തു​ട​ങ്ങു​ന്ന സോ​ഹാ​ർ ടി ​ട്വ​ന്‍റി ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ​യും സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി പ്രീ ​കോ​ണ്‍​ഫ​റ​ൻ​സ് മീ​റ്റി​ൽ ദ​യ ഭാ​യ് എ​ത്തി.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്കു നീ​തി ല​ഭ്യ​മാ​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കാ​നാ​ണ് ദ​യ ഭാ​യ് എ​ത്തി​യ​ത്. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ നി​ല​പ്പി​ന് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. സ്ത്രീ​ക​ളും ജ​നി​ച്ചു വീ​ഴു​ന്ന കു​ട്ടി​ക​ളും ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ചു മ​രി​ക്കു​ന്നു എ​ന്ന​ത് വി​ക​സ​ന​ത്തി​ന്‍റെ മ​റു​വ​ശ​മാ​ണ് കാ​സ​ർ​ഗോ​ടു​ള്ള എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ദ​യ ഭാ​യ് പ​റ​ഞ്ഞു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ ജീ​വി​തം, ചി​കി​ത്സ, ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ന്നി​ന എ​വി​ടെ​യും എ​ത്താ​തെ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​യെ​ന്നും ഇ​ര​ക​ളു​ടെ ജീ​വ​ന് വേ​ണ്ടി​യു​ള്ള സ​മ​ര​മു​ഖ​മാ​ണ് ഇ​നി തു​റ​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക്വി​ഭാ​ഗം ത​ല​വ​ൻ ഫാ. ​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.