മ​ഞ്ഞി​നി​ക്ക​ര തീ​ർ​ത്ഥ​യാ​ത്ര 27നു ​തു​ട​ങ്ങും
Friday, January 24, 2020 12:06 AM IST
പു​ൽ​പ്പ​ള്ളി: മ​ഞ്ഞി​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 88-ാമ​ത് ശ്രാ​ദ്ധ പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ല​ബാ​ർ മേ​ഖ​ല മ​ഞ്ഞി​നി​ക്ക​ര കാ​ൽ​ന​ട തീ​ർ​ത്ഥ​യാ​ത്ര 27നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന പ​ള്ളി വ​ള​പ്പി​ൽ ആ​രം​ഭി​ക്കും.
കേ​ണി​ച്ചി​റ, ക​ൽ​പ്പ​റ്റ, ചി​പ്പി​ലി​ത്തോ​ട്,കൂ​ട​ര​ഞ്ഞി, തോ​ട്ടു​മു​ക്കം, അ​രീ​ക്കോ​ട്, മ​ഞ്ചേ​രി,പ​ട്ടാ​ന്പി, തൃ​ശൂ​ർ, ചാ​ല​ക്കു​ടി, കൊ​ര​ട്ടി, അ​ങ്ക​മാ​ലി, പെ​രു​ന്പാ​വു​ർ, മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, ച​ങ്ങാ​ന​ശേ​രി, തി​രു​വ​ല്ല, ആ​റ​ൻ​മു​ള, പ്ര​ക്കാ​നം, ഇ​ല​ന്തു​ർ ,ഓ​മ​ല്ലു​ർ വ​ഴി മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​നു തീ​ർ​ത്ഥാ​ട​ക​സം​ഘം എ​ത്തി​ച്ചേ​രും. ഫാ.​എ​ൽ​ദോ കൂ​ര​ൻ​താ​ഴ​ത്ത്, ബെ​ന്നി ചി​റ്റേ​ത്ത്, ബേ​സി​ൽ കു​ള​ക്കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര.