എ​ഫ്സി മീ​ന​ങ്ങാ​ടി ജേ​താ​ക്ക​ൾ
Thursday, January 23, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ല​ഹ​രി വ​ർ​ജ​ന മി​ഷ​നാ​യ വി​മു​ക്തി ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി മു​നി​സി​പ്പ​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ബ​ത്തേ​രി ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ഫ്സി മീ​ന​ങ്ങാ​ടി ജേ​താ​ക്ക​ളാ​യി.
എ​ഫ്സി അ​ന്പ​ല​വ​യ​ലി​ലാ​ണ് ര​ണ്ടാം സ്ഥാ​നം. എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ത്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മാ​നേ​ജ​ർ ഇ​ൻ ചാ​ർ​ജ് ജി​മ്മി ജോ​സ​ഫ് പ്ര​സം​ഗി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​നു 7,501 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു 5,001 രൂ​പ​യും ട്രോ​ഫി​യും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​സാ​രി ബീ​ഗു സ​മ്മാ​നി​ച്ചു.