‌എ​സ്എ​സ്എ​ഫ് പ്ര​ക​ട​നം ന​ട​ത്തി
Thursday, January 23, 2020 12:14 AM IST
ക​ൽ​പ്പ​റ്റ:​പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഡോ.​മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് സ​യീ​ദ്, ഷാ​മി​ൽ ഇ​ർ​ഫാ​നി, യു.​കെ. ജ​സീ​ൽ, നൗ​ഫ​ൽ, ഹാ​രി​സ് റ​ഹ്മാ​ൻ, സ​ഹ​ദ് ഖു​ത്വു​ബി, അ​ഷ്റ​ഫ് ബു​ഖാ​രി, താ​ഹി​ർ, സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, ബ​ഷീ​ർ, ഷ​ബീ​റ​ലി, ജ​മാ​ൽ സു​ൽ​ത്താ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​പോ​ളി ടെ​ക്നി​ക്കി​നു 8.23-ഉം ​ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ.​കോ​ള​ജി​ന് 8.43-ഉം ​കോ​ടി രൂ​പ കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. കി​ഫ്ബി വ​ഴി ല​ഭി​ക്കു​ന്ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി സാ​ധ്യ​മാ​ക്കു​മെ​ന്നു ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടി​നു വേ​ണ്ടി ടാ​ക്സി പെ​ർ​മി​റ്റോ​ടു​കൂ​ടി​യ 2018 മോ​ഡ​ൽ മ​ഹീ​ന്ദ്ര ബൊ​ലേ​റോ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കാ​ൻ ത​യാ​റു​ള്ള വ്യ​ക്തി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മു​ദ്ര​വ​ച്ച ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. 30 ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ ടെ​ൻ​ഡ​ർ ഫോ​റം സ്വീ​ക​രി​ക്കും. 3.30ന് ​തു​റ​ക്കും. ഫോ​ണ്‍: 04936 202771.