കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും തെ​റ്റി​ധരി​പ്പി​ക്കു​ന്നു​വെന്ന്
Thursday, January 23, 2020 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ പേ​രി​ൽ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ​ര​ണ​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു മു​സ്ലി​മി​നു​പോ​ലും രാ​ജ്യ​ത്ത് പൗ​ര​ത്വം ന​ഷ്ട​മാ​കി​ല്ല. ഇ​ര​യും വേ​ട്ട​ക്കാ​ര​നും ര​ണ്ടാ​ണ്. അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ന്ന​വ​രും അ​ർ​ഹ​ത​പ്പെ​ട്ട​വ​രും ര​ണ്ടാ​ണ്. ഇ​ന്ത്യ ഹി​ന്ദു രാ​ഷ്ട്ര​മാ​ണ്. ഹി​ന്ദു ഒ​രു മ​ത​മ​ല്ല. സം​സ്കാ​ര​മാ​ണ്. ആ ​സം​സ്കാ​ര​ത്തി​ലാ​ണ് എ​ല്ലാ മ​ത​ങ്ങ​ളു​ടേ​യും നി​ല​നി​ൽ​പ്. രാ​ജ്യ​ത്ത് മ​തേ​ത​ര​ത്വം നി​ല​നി​ൽ​ക്കു​ന്ന​ത് ഹി​ന്ദു​ക്ക​ൾ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ലാ​ണ്.
ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. മ​ദ​ൻ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ, പി.​സി. മോ​ഹ​ന​ൻ, വി. ​മോ​ഹ​ന​ൻ, കെ.​സി. കൃ​ഷ്ണ​ൻ​കു​ട്ടി, മ​ജീ​ദ്, കൂ​ട്ടാ​റ ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.