വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​ണ​ർ​വേ​കി പ്ര​ത്യേ​ക പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി
Monday, January 20, 2020 12:18 AM IST
പ​ന​മ​രം:​ആ​ദി​വാ​സി, തോ​ട്ടം, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക പ​ഠ​ന പ​രി​പോ​ഷ​ണ പ​ദ്ധ​തി ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ധി​കം പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പ​ന​മ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മു​ന്നേ​റു​ന്നു.
പൊ​തു​ധാ​ര​യി​ൽ​ നി​ന്നു അ​ക​ന്നു​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ആ​രോ​ഗ്യ, കാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​ഠ​ന മി​ക​വി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.​
അ​വ​ധി ദി​ന​ങ്ങ​ളി​ലും പ്ര​വര്‌ത്തി​ദി​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ന്ന അ​ധി​ക സ​മ​യ​ത്തു​മാ​ണ് പ​രി​പോ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.പ്ര​ഗ​ത്ഭ​രു​ടെ ക്ലാ​സു​ക​ൾ, പ്ര​ശ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ൽ, നാ​ട​ക- നാ​ട​ൻ​പാ​ട്ട് ക​ള​രി​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വേ​റി​ട്ട അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ രൂ​പീ​ക​ര​ണം, പ​ഠ​ന​യാ​ത്ര​ക​ൾ,ലൈ​ബ്ര​റി-​ലാ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ശ​സ്ത​രു​ടെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
കു​ട്ടി​ക​ൾ​ക്കു വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷം ആ​ക​ർ​ഷ​ക​മാ​യി അ​നു​ഭ​വ​പ്പെ​ടാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്നു ഹെ​ഡ്മാ​സ്റ്റ​ർ വി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു.