മ​ഞ്ഞ​ളം കാ​ർ​ഷി​കോ​ത്സ​വം മു​ത്ത​ങ്ങ​യി​ൽ
Monday, January 20, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: ഗ്രാ​മ​ജ്യോ​തി ഫാ​ർ​മേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഞ്ഞ​ളം കാ​ർ​ഷി​കോ​ത്സ​വം മു​ത്ത​ങ്ങ ആ​ല​ത്തു​രി​ൽ ഫെ​ബ്രു​വ​രി 10, 11 തി​യ​തി​ക​ളി​ൽ ന​ട​ക്കും. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ​വും പ​ര​ന്പ​രാ​ഗ​ത അ​റി​വു​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന സെ​മി​നാ​റു​ക​ൾ, നെ​ൽ​വി​ത്തു​ക​ൾ, ഭ​ക്ഷ്യ ഇ​ല​ക​ൾ, കി​ഴ​ങ്ങു​ക​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, നാ​ട​ൻ ക​ന്നു​കാ​ലി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, പ​ര​ന്പ​രാ​ഗ​ത ക​ല​ക​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.ത​ണ​ൽ തി​രു​വ​ന​ന്ത​പു​രം, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക്, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്, ആ​ത്മ വ​യ​നാ​ട്, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് എ​ന്നി​വ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഉ​ത്സ​വ​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള കാ​ർ​ഷി​ക വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും.
ആ​ല​ത്തൂ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​ത്സ​വ ന​ട​ത്തി​പ്പി​നു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശോ​ഭ​ൻ​കു​മാ​ർ, പു​ഷ്പ ഭാ​സ്ക​ര​ൻ. എം.​കെ. ജ​യ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ(​ര​ക്ഷാ​ധി​കാ​രി​ക​ൾ), ബാ​ബു മൈ​ല​ന്പാ​ടി(​ചെ​യ​ർ​മാ​ൻ), കെ.​ജി. ത​ങ്ക​പ്പ​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), മ​റു​ക​ര ഗം​ഗാ​ധ​ര​ൻ(​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ഷീ​ർ തേ​ർ​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കാ​ള​ങ്ക​ണ്ടി ദാ​മോ​ദ​ര​ൻ, അ​ര​വി​ന്ദ​ൻ നാ​ഗ​രം​ചാ​ൽ, വി.​ജി. വി​ജ​യ​ൻ, ആ​ല​ത്തൂ​ർ ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.