ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ്ര​ക​ട​നം ന​ട​ത്തി
Monday, January 20, 2020 12:18 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെതി​രേ പൂ​ക്കോ​ട്ടും​പാ​ട​ത്ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. വ്യാ​പാ​ര​ഭ​വ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം അ​ങ്ങാ​ടി ചു​റ്റി സ​മാ​പി​ച്ചു.
പ്ര​ക​ട​ത്തി​ന് വി. ​സ​ജി​ൽ ഹു​സൈ​ൻ പു​ല​രി, സു​ഭാ​ഷ് അ​മ​ര​ന്പ​ലം, ഉ​മ്മാ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ജു​ബൈ​ർ, നി​സാം, സ​ലീം കൂ​റ്റ​ന്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ നിയമഭേ​ദ​ഗ​തിക്കെ​തി​രാ​യി ജ​ന​കീ​യ റാ​ലി​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ജി​യ​സി കാ​ര​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പാ​ട്ട​ക്ക​രി​ന്പി​ൽ നി​ന്നു വൈ​കു​ന്നേ​രം നാ​ലി​നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​വ​ള മു​ക്ക​ട്ട അ​ങ്ങാ​ടി ചു​റ്റി വേ​ങ്ങാ​പ​ര​ത​യി​ൽ സ​മാ​പി​ച്ചു . വി.​കെ അ​ബ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തു​കു​ടി അ​ബ്ദു​ൾ റ​ഷീ​ദ്, എം.​ടി നാ​സ​ർ​ബാ​ൻ, ജോ​സ് പൊ​യ്ക​മു​ക്കി​ൽ, കെ.​കെ മു​ഹ·​ദ്, ഷെ​ഹി​ൻ, അ​ജേ​ഷ്, ദേ​വ​ദാ​സ​ൻ, യാ​സ​ർ, പി.​പി സ​മീ​ർ, എ​ൻ. സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. യ​ശോ​ധ​ര​ൻ സ്വാ​ഗ​ത​വും വി.​കെ അ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.