പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: എം​ജി​എം പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Monday, January 20, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ മു​സ്ലിം ഗേ​ൾ​സ് ആ​ൻ​ഡ് വി​മ​ൻ​സ് മൂ​വ്മെ​ന്‍റ്(​എം​ജി​എം) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​സി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ പൊ​തു​വി​കാ​രം മാ​നി​ക്കാ​തെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര പൈ​തൃ​കം ത​ക​ർ​ക്കു​മെ​ന്നു സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ജി​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ന്തി രാ​ജ​ൻ, ന​ബീ​ല കു​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​ജി​എം ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഹ്മ​ത്ത് പി​ണ​ങ്ങോ​ട് സ്വാ​ഗ​ത​വും സ​യീ​ദ ന​ന്ദി​യും പ​റ​ഞ്ഞു.