വി​ള​ന്പു​ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി
Sunday, January 19, 2020 1:17 AM IST
വി​ള​ന്പു​ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സ​ജി നെ​ടു​ങ്ക​ല്ലേ​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​റു​ന്പാ​ല പ​ള്ളി വി​കാ​രി ഫാ.​അ​ല​ക്സ് ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ന്നു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
വൈ​കു​ന്നേ​രം 4.30നു ​മു​തി​രേ​രി പ​ള്ളി വി​കാ​രി ഫാ.​ജോ​സ് ച​ക്കി​ട്ടു​കു​ടി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ഗാ​ന​പൂ​ജ. 6.30നു ​ക​ള്ളാം​തോ​ട് സെ​ന്‍റ് ജോ​ർ​ജ് കു​രി​ശി​ങ്ക​ലേ​ക്കു പ്ര​ദ​ക്ഷി​ണം. പ​ന്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട്. രാ​ത്രി ഒ​ന്പ​തി​നു വാ​ദ്യ​മേ​ള​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന്.