പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ജ​ന​ജാ​ഗ​ര​ണ സ​ദ​സ് 22ന്
Sunday, January 19, 2020 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22ന് ​ബ​ത്തേ​രി​യി​ൽ ജ​ന​ജാ​ഗ​ര​ണ സ​ദ​സ് ന​ട​ത്തു​മെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. മ​ദ​ൻ​ലാ​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ, കെ. ​പ്രേ​മാ​ന​ന്ദ​ൻ, പി.​എം. അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്വ​ത​ന്ത്ര​മൈ​താ​നി​യി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കും. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി, സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ പേ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്ര​തി​പ​ക്ഷം ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.