ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ധ്യാ​പി​ക​യോ​ട് ജാ​തീ​യ വി​വേ​ച​നം കാ​ട്ടി​യെ​ന്ന്
Sunday, January 19, 2020 1:15 AM IST
വെ​ള്ള​മു​ണ്ട:​സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ജാ​തീ​യ വി​വേ​ച​നം കാ​ട്ടി​യ​താ​യി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ധ്യാ​പി​ക പി​ട്ടി​ക​വ​ർ​ഗ മ​ന്ത്രി​ക്കും മാ​ന​ന്ത​വാ​ടി എം​എ​ൽ​എ​യ്ക്കും പ​രാ​തി ന​ൽ​കി. 2017 മു​ത​ൽ എ​യു​പി സ്കൂ​ളി​ൽ മെ​ന്‍റ​ർ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന ഉ​ഷ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ജൂ​ലൈ 10നു ​ന​ട​ന്ന അ​ധ്യാ​പ​ക​രു​ടെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ​നി​ന്ന് ത​ന്നെ മാ​നേ​ജ​ർ ഇ​റ​ക്കി​വി​ട്ടു.​അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്നു മാ​റ്റി നി​ർ​ത്താ​ൻ ശ്ര​മം ഉ​ണ്ടാ​യി. ര​ണ്ടി​ലെ സ്റ്റാ​ഫ് ടൂ​റി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കാ​ൻ നീ​ക്കം ന​ട​ന്നു. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള അ​ധ്യാ​പി​ക​യാ​യ​തി​നാ​ലാ​ണ് ഈ ​വി​വേ​ച​ന​മെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ജാ​തീ​യ​മാ​യി അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ മു​ര​ളി പ​റ​ഞ്ഞു. മെ​ന്‍റ​ർ ടീ​ച്ച​റെ നി​യ​മി​ച്ച​ത് മാ​നേ​ജ​ര​ല്ല. അ​തി​നാ​ൽ സ്റ്റാ​ഫ് ടൂ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ അ​നു​മ​തി​പ​ത്രം വാ​ങ്ങ​ണ​മെ​ന്നാ​ണ് അ​ധ്യാ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​ത് ടീ​ച്ച​ർ സ്കൂ​ളി​ലെ സ്റ്റാ​ഫ് അ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും മാ​നേ​ജ​ർ പ​റ​ഞ്ഞു.
എന്നാല്‌ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും പ്ര​ധാ​നാ​ധ്യാ​പി​ക പ്രേ​മ പ​റ​ഞ്ഞു