ജെ​സി​ഐ ലീ​ഡ് ഇ​ന്ത്യ പ​ദ്ധ​തി തു​ട​ങ്ങി
Saturday, January 18, 2020 12:53 AM IST
മാ​ന​ന്ത​വാ​ടി: ജെ​സി​ഐ യൂ​ണി​റ്റി​ന്‍റെ ലീ​ഡ് ഇ​ന്ത്യ-2020 പ​ദ്ധ​തി ജി​ല്ല​യി​ലെ അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തു​ട​ങ്ങി. ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, ഏ​ച്ചോം സ​ർ​വോ​ദ​യ സ്കൂ​ൾ, കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ, ദ്വാ​ര​ക എ​യു​പി സ്കൂ​ൾ, കേ​ണി​ച്ചി​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ലെ നേ​തൃ​പാ​ട​വം പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. പ്ര​ഥ​മ​ഘ​ട്ടം പ​രി​ശീ​ല​നം അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​ത്തി. ജെ​സി​ഐ സോ​ണ്‍ ട്രെ​യി​ന​ർ​മാ​രാ​യ ര​തീ​ഷ് കൃ​ഷ്ണ​ൻ, ജെ​സി നാ​ദി​റ, പ്ര​വീ​ണ്‍, ബ​വി​ൻ, ജെ​സി​ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ഷ്, വി.​ഡി. തോ​മ​സ്,ജോ​സ് അ​ഗ​സ്റ്റി​ൻ, സ​ജി ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


അനധികൃത ലോ​ട്ട​റി വി​ൽ​പ്പ​ന:
അ​ഞ്ച് പേ​ർ അ​റ​സ്റ്റിൽ

ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ബ്ദു​ൽ ജ​ബ്ബാ​ർ (54), സു​ബ്ര​ഹ്മ​ണ്യ​ൻ (58), ഗാ​ന്ധി (55), മാ​രി​മു​ത്തു (53), ഇ​സ്മാ​ഈ​ൽ (60), എ​ന്നി​വ​രെ​യാ​ണ് കോ​ത്ത​ഗി​രി സി​ഐ മാ​ർ​ട്ടി​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.