സ്ഥി​തി തു​ട​ർ​ന്നാ​ൽ ഹോ​ട്ട​ലു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് കെ​എ​ച്ച്ആ​ർ​എ
Sunday, December 15, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ഹോ​ട്ട​ലു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് കെഎച്ച്ആ​ർ​എ. ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വി​ല വ​ർ​ധി​പ്പി​ച്ചാ​ലും ഹോ​ട്ട​ലു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടു​ക​യെ​യ​ല്ലാ​തെ വേ​റെ വ​ഴി​ ഇ​ല്ല. നി​കു​തി​യും ലൈ​സ​ൻ​സ് ഫീ​സും വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​രു​ക​ളും ദ്രോ​ഹി​ക്കു​ക​യാ​ണ്. 17ന് ​എ​റ​ണാ​കു​ള​ത്ത് ചേ​രു​ന്ന സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭാ​വി സ​മ​ര പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കും​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പൊ​രു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ര​ഡൈ​സ്, പ്രേ​മ​ൻ മീ​ന​ങ്ങാ​ടി, അ​ബ്ദു​റ​ഹി​മാ​ൻ വൈ​ത്തി​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു മ​ന്ന, ഷി​ഹാ​ബ് മേ​പ്പാ​ടി, അ​ര​വി​ന്ദ​ൻ ബ​ത്തേ​രി, ജോ​ണി അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.