ആ​രോ​ഗ്യ​വ​കു​പ്പി​ൽ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ​ക്കു അ​വ​ഗ​ണ​ന​യെ​ന്ന്
Friday, December 13, 2019 12:15 AM IST
പു​ൽ​പ്പ​ള്ളി: ആ​രോ​ഗ്യ വ​കു​പ്പി​ലെ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യും വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. മ​നോ​ജ്, എ​ൻ.​എ​സ്. ഗി​രി​ഷ്, ടി. ​സു​ബി​ൻ ബാ​ബു, പി. ​സു​ധി, റോ​ബി​ൻ ജോ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്ക​ണം. 58 വ​ർ​ഷം മു​ന്പ് നി​ശ്ച​യി​ച്ച സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ്ര​കാ​ര​മു​ള്ള ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ ആ​ർ​ദ്രം ഉ​ൾ​പ്പ​ടെ അ​ന​വ​ധി പ​ദ്ധ​തി​ക​ൾ പു​തു​താ​യി ന​ട​പ്പി​ലാ​ക്കി. ഇ​ത​ര വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ അ​നേ​കം ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടും മി​നി​സ്റ്റി​രി​യ​ൽ വി​ഭാ​ഗ​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. എ​ച്ച്എം​സി​യു​ടെ അ​ധി​ക ജോ​ലി​ക​ൾ​ക്ക് ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്കു​ന്ന​തി​നും മി​നി​സ്റ്റീ​രി​യ​ൽ സൂ​പ്പ​ർ​വൈ​സ​റി ത​സ്തി​ക​ക​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണം. രാ​ഷ്ട്രീ​യ​പ്രേ​രി​ത സ്ഥ​ലം മാ​റ്റ​ങ്ങ​ളും വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് സം​വി​ധാ​ന​വും അ​വ​സാ​നി​പ്പി​ക്ക​ണം.

മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പ​രി​ശീ​ല​നം ന​ൽ​ക​ണം. മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്ക് ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.​വ​കു​പ്പി​ലെ വി​ജി​ല​ൻ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.