ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം: തു​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ബി​ല്ലും വൗ​ച്ച​റു​ക​ളും എ​ഇ​ഒ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ ചെ​ല​വാ​യ തു​ക അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻ വ​ലി​ക്കാ​മാ​യി​രു​ന്നു. പു​തി​യ പ​രി​ഷ്കാ​രം മൂ​ലം അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പോ​ലും പി​ൻ​വ​ലി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല.

ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ചെ​ല​വാ​യ തു​ക എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. ഉ​ല​ഹ​ന്നാ​ൻ, ടോ​മി ജോ​സ​ഫ്, സു​രേ​ഷ് ബാ​ബു വാ​ള​ൽ, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എം.​വി. രാ​ജ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, കെ.​ഡി. ര​വീ​ന്ദ്ര​ൻ, എം.​എം. ബേ​ബി​ച്ച​ൻ, ടി.​എ​ൻ. സ​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.