അ​തി​രാ​റ്റു​കു​ന്നി​ൽ ക​ടു​വ ഇ​റ​ങ്ങി; ജ​നം ഭീ​തി​യി​ൽ
Wednesday, December 11, 2019 11:58 PM IST
കേ​ണി​ച്ചി​റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ പ​ര​ധി​യി​ലെ അ​തി​രാ​റ്റു​കു​ന്നി​ൽ ക​ടു​വ ഇ​റ​ങ്ങി. ഗു​രു​മ​ന്ദി​രം ഭാ​ഗ​ത്തെ തോ​ട്ട​ത്തി​ൽ​നി​ന്നും ക​ടു​വ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പാ​ൽ അ​ള​വു​കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​ർ ക​ണ്ടു. ഇ​വ​ർ ഒ​ച്ച​യി​ട്ട​തി​നെ​ത്തു​ട​ർ​ന്നു ക​ടു​വ മ​റ്റൊ​രു തോ​ട്ട​ത്തി​ലേ​ക്കു കു​തി​ച്ചു.
വി​വ​ര​മ​റി​ഞ്ഞ് ഇ​രു​ളം, പു​ൽ​പ്പ​ള്ളി,ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് എ​ത്തി​യ വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
അ​തി​രാ​റ്റ്കു​ന്നി​ൽ കാ​ടു​മൂ​ടി​യ സ്വ​കാ​ര്യ​ഭൂ​മി​യു​ണ്ട്. ഇ​വി​ടെ തെ​ര​ഞ്ഞ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് കാ​ണാ​നാ​യ​ത്.
ക​ടു​വ മാ​ര​മ​ല ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ. ക​ടു​വ ഇ​റ​ങ്ങി​യ​തു നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി.