ഗു​ണ​മേ​ൻ​മ​യു​ള്ള അ​രി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Wednesday, December 11, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ഗു​ണ​മേ​ൻ​മ​യു​ള്ള അ​രി വി​ത​ര​ണം ന​ട​ത്താ​ൻ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് അം​ഗം സു​രേ​ഷ് ബാ​ബു വാ​ള​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന അ​രി പ്ര​ത്യ​ക്ഷ​ത്തി​ൽ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യും പാ​ച​കം ചെ​യ്താ​ൽ ഭ​ക്ഷി​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള രു​ചി​യും മ​ണ​വു​മാ​ണ്. ഇ​തു കൊ​ണ്ടു ത​ന്നെ പ​ല​പ്പോ​ഴും പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​തെ പ​ല വി​ദ്യാ​ല​യ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ഇ​ട​ക്കാ​ല​ത്ത് കേ​ടാ​യ അ​രി ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും ന​ട​ക്കു​ന്നി​ല്ല. കേ​ടാ​യ അ​രി വി​ത​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.