തി​യ​റ്റ​റി​ലും താ​ര​മാ​യി മാ​തി​യ​മ്മ
Wednesday, December 11, 2019 11:56 PM IST
നി​ല​ന്പൂ​ർ: ഞ​ങ്ങ​ളു​ടെ അ​പ്പ​ന​പ്പൂ​പ്പ​ൻ​മാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​കാ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്, എ​ന്നാ​ൽ ആ​ദ്യ​മാ​യി സി​നി​മ​യി​ല​ഭി​ന​യി​ക്കാ​നാ​യ​ത് ഞ​ങ്ങ​ൾ​ക്കാ​ണെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞാ​ണ് വെ​റ്റി​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ മു​തി​ർ​ന്ന സ്ത്രീ​യാ​യ മാ​തി​യ​മ്മ സി​നി​മ കാ​ണാ​നെ​ത്തി​യ​ത്. സി​നി​മ ക​ഴി​ഞ്ഞ​പ്പോ​ഴും സ​ന്തോ​ഷം കൊ​ണ്ട് മാ​തി​യ​മ്മ ഇ​താ​വ​ർ​ത്തി​ച്ചു. എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത നി​ല​ന്പൂ​ർ ഫെ​യ​റി​ലാ​ന്‍റ് സി​നി​മാ​സി​ൽ നി​ന്ന് ആ​ദ്യ​മാ​യി സി​നി​മ ക​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും സി​നി​മ​യെ കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് മാ​തി​യ​മ്മ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സി​നി​മ​ക്ക് ശേ​ഷം മാ​തി​യ​മ്മ​യെ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും ന​ടി​മാ​രും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു.
ഞ​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ ത​ന്ന​തെ​ന്ന് സി​നി​മ​യി​ൽ മാ​തി​യ​മ്മ പ​റ​യു​ന്നു​ണ്ട്. പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് കോ​ള​നി​ക​ളി​ൽ മ​ദ്യ​മെ​ത്തി​ച്ച​തെ​ന്നും ഗോ​ത്ര​ത്ത​നി​മ നി​ല​നി​ർ​ത്തു​ന്ന സ​മൂ​ഹ​മാ​ണ് ആ​ദി​വാ​സി​ക​ളു​ടേ​തെ​ന്നും സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള സി​നി​മ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. വ​ലി​യ കാ​ര്യം പ​റ​യു​ന്ന ചെ​റി​യ സി​നി​മ​യാ​ണി​തെ​ന്ന് ന​ടി അ​നു​മോ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഈ ​സി​നി​മ​യി​ലൂ​ടെ ന​ല്ല മ​നു​ഷ്യ​രാ​യി ജീ​വി​ക്കാ​ൻ സ​ഹാ​യ​ക​മാ​വ​ട്ടെ എ​ന്നും അ​വ​ർ ആ​ശം​സി​ച്ചു. എ​ന്നാ​ൽ ഇ​തൊ​രു വ​ലി​യ സി​നി​മ​ത​ന്നെ​യാ​ണെ​ന്ന് ഈ ​സി​നി​മ​യി​ൽ ഒ​രു വേ​ഷം ചെ​യ്ത നി​ല​ന്പൂ​ർ ആ​യി​ഷ തി​രു​ത്തി. സി​നി​മ​യെ പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ത്താ​യി സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ഡ്രി​ഡ്, ല​ണ്ട​ൻ, മും​ബെ, മെ​ൽ​ബെ​ണ്‍, ക​ഴി​ഞ്ഞ ഐ​എ​ഫ്എ​ഫ്കെ, ബം​ഗ്ളൂ​രു തു​ട​ങ്ങി​യ മേ​ള​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.