കി​ൻ​ഫ്ര ചെ​റു​കി​ട വ്യ​വ​സാ​യ പാ​ർ​ക്കി​ൽ തീപി​ടി​ത്തം: സ്പോ​ഞ്ച് നി​ർ​മാ​ണ​ശാ​ല ചാ​ന്പ​ലാ​യി
Wednesday, December 11, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പ​ര കി​ൻ​ഫ്ര ചെ​റു​കി​ട വ്യ​വ​സാ​യ പാ​ർ​ക്കി​ൽ വ​ൻ തീ​പി​ടി​ത്തം.

പാ​ർ​ക്കി​ൽ എ​ർ​ഗോ ഫോം​സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പോ​ഞ്ച് നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. സ​മീ​പ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളും പോ​ലീ​സും രാ​ത്രി വൈ​കി​യും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ക​ൽ​പ്പ​റ്റ​യി​ലേ​തി​നു പു​റ​മേ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ യൂ​ണി​റ്റു​ക​ളും വെ​ള്ളാ​രം​കു​ന്നി​ലെ​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യം ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് സ്പോ​ഞ്ച് നി​ർ​മാ​ണ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് ഉ​ട​മ.

മൈ​ന​സ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട പെ​ട്രോ കെ​മി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് സ്പോ​ഞ്ച് നി​ർ​മാ​ണം. സ്പോ​ഞ്ച് നി​ർ​മാ​ണ​ശാ​ല​യോ​ടു ചേ​ർ​ന്നു​ള്ള ചെ​രി​പ്പ്, ഷീ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ലേ​ക്കു തീ ​പ​ട​രു​ന്ന​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.