കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ
Tuesday, December 10, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ളെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ 10 ന് ​യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ബി​ജെ​പി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നെ​തിരേ യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി രാ​ജ്യ​ത്ത് ജാ​തീ​യ​ത ഉ​യ​ർ​ത്തി​ക്കൊ​ണ്ട് മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ തകര്‌ക്കുന്ന വി​ധ​ത്തി​ലു​ള്ള സ​മീ​പ​ന​ത്തി​ൽ നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം. ഇ​തോ​ടൊ​പ്പം വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​ക്കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു​പ​റ്റി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രായ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. ധ​ർ​ണ ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, മ​റ്റ് സം​സ്ഥാ​ന ജി​ല്ലാ​നേ​താ​ക്ക​ൾ, യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.