വ​നി​താ ക​മ്മി​ഷ​ൻ സി​റ്റിം​ഗ്: അ​ഞ്ചു പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: വ​നി​താ ക​മ്മീ​ഷ​ൻ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ അ​ഞ്ചു പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു. 26 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. മൂ​ന്നു പ​രാ​തി​ക​ളി​ൽ റി​പ്പോ​ർ​ട്ട് തേ​ടി. 18 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. 80 വ​യ​സു​കാ​ര​ൻ 56 വ​യ​സു​കാ​രി​യെ പു​ന​ർ​വി​വാ​ഹം ചെ​യ്ത് ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ മൂ​ത്ത മ​ക​നോ​ട് സ്ത്രി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.
അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ൽ കൂ​ട്ടി​ക​ളെ ഭി​തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മൃ​ഗ​ങ്ങ​ളു​ടെ ത​ല പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു നി​ർ​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. വ്യ​ക്തി വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ ക​ഴ​ന്പി​ല്ലാ​ത്ത പ​രാ​തി​ക​ളി​ൽ വ​നി​താ ക​മ്മി​ഷ​നെ നി​ര​ന്ത​രം സ​മീ​പി​ക്കു​ന്ന പ്ര​വ​ണ​ത ശ​രി​യെ​ല്ലെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം.​എ​സ്. താ​ര, ​ഷി​ജി ശി​വ​ജി, വ​നി​ത ക​മ്മീ​ഷ​ൻ എ​സ്ഐ ര​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​റ്റിം​ഗ്.